രാവിലെ പത്തുമണിയായപ്പോള്‍ വിശന്നു. അപ്പോഴാണ് ഒന്നും കഴിച്ചില്ല എന്നോര്‍ത്തത്. ദോശയുണ്ടാക്കാമെന്നു കരുതി അടുക്കളയില്‍ കയറിയപ്പോള്‍ വേസ്റ്റ് പുറത്ത് വെച്ചില്ലല്ലോ എന്നോര്‍ത്തു. അതും എടുത്തു വെളിയിലോട്ട് പോകുമ്പോഴാണ് ചെടിക്ക് വെള്ളം ഒഴിച്ചില്ല എന്നോര്‍മ്മ വന്നത്. വെള്ളം ഒഴിക്കാന്‍ പോയപ്പോള്‍ നല്ല വെയില്. തുണി വാഷിംഗ് മെഷീനില്‍ വേഗം ഇട്ടാല്‍ വെയില് കളയാതെ ഉണക്കാം. തുണിയെടുക്കാന്‍ പോയപ്പോഴാണ് കളര്‍ ഇളകുന്ന രണ്ടു ഡ്രസ്സ് സോപ്പില്‍ ഇട്ടു വച്ച കാര്യം ഓര്‍ത്തത്. അതിപ്പോത്തന്നെ കഴുകിയിടാമല്ലോ എന്നോര്‍ത്തു ബാത്രൂം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ മോന് സ്കൂളില്‍ പോയ വഴിക്ക് ഊരിയിട്ട ഷര്‍ട്ട് നടുവഴിയില്‍. അതെടുത്ത് അവന്റെ മുറിയിലെത്തിയപ്പോള്‍ മെത്ത അലങ്കോലമായി കിടക്കുന്നു. അതു വിരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഹപ്രവര്‍ത്തകയുടെ കോള്‍. “ഇപ്പൊ ശരിയാക്കിത്തരാമെന്നു പറഞ്ഞു പോയിട്ട് മണിക്കൂര്‍ രണ്ടായല്ലോ.”
വേഗം പോയി കമ്പ്യൂട്ടറിന്റെ മുന്നില്‍ സീറ്റ് പിടിച്ചു. ജോലി തുടങ്ങിയപ്പോഴാണ് ഡോര്‍ ബെല്‍ അടിച്ചത്. ഭാരത് ഗ്യാസ്. തന്നിട്ട് പോയ ആളോട് പത്തു രൂപയുടെ കണക്ക് പറഞ്ഞു വഴക്കു കൂടിയപ്പോള്‍ കറന്റ്ബില് അടക്കേണ്ട അവസാന തീയതിയാണല്ലോ എന്നോര്‍മ്മ വന്നു. വേഗം ഓണ്‍ലൈനില്‍ അടയ്ക്കാന്‍ പോയി. അപ്പോഴാണ് ഫോണ്‍ ബില്‍, തുടങ്ങി ഒരുപാടു മറ്റു ബില്ലുകള്‍ അടയ്ക്കാനുണ്ടെന്ന് ഓര്‍മ്മ വന്നത്. തുക കണ്ടുപിടിക്കാനായി ബില്ല് തപ്പിപോയ വഴിക്ക് മേശയിലെ പൊടി കണ്ടു, തുടയ്ക്കാനായി തുണി എടുക്കാന്‍ പോയി. കുറെ നേരം അവിടെയും ഇവിടെയും നോക്കി കഴിഞ്ഞപ്പോള്‍ എന്തെടുക്കാനാണ് വന്നതെന്ന് മറന്നു പിന്നെയും കമ്പ്യൂട്ടറിന്റെ അടുത്തെത്തി.
തുടര്‍ന്നു വായിക്കുക
Just Because.
Click here to read a very similar story in English.
Man may work from sun to sun,
But woman's work is never done.
That was a nice read! (Happy that I could read it fully – my Malayalam reading skill is self-taught)